കൊച്ചി : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതിനിടെ പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
read also : സ്പ്രിങ്ക്ളര്‍ : ഹൈക്കോടതിയില്‍ സര്‍ക്കരിന് വന്‍ തിരിച്ചടി
അത്സമയം, കേരളം പ്രവാസികളെ സ്വീകരിക്കാന്‍ തയാറാണെന്നും സംസ്ഥാനം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു. ജൂണില്‍ മാത്രമേ ഇനി അന്താരാഷ്ട്ര വിമാന സര്‍വീസ് ഉണ്ടാകുകയുള്ളു. അത്രയും നാള്‍ പ്രവാസികള്‍ വിദേശത്ത് കുടുങ്ങുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കേരളം കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. കേരളത്തിലേത് സ്പെഷ്യല്‍ കേസായി പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു. വിദേശ പൗരന്‍മാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് യുഎഇ ഉത്തരവിറക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യ മാത്രമാണ് സ്വന്തം പൗരന്‍മാരെ തിരിച്ചെത്തിക്കാത്തതെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു. കുട്ടികള്‍, ഗര്‍ഭിണികള്‍, തോഴില്‍ നഷ്ട്ടപ്പെട്ടവര്‍ എന്നിവരെ തിരികെയെത്തിക്കണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ രാജ്യം ലോക്ക്ഡൗണിലാണെന്നും സാഹചര്യം മനസിലാക്കണമെന്നും ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. നേരത്തെ വിദേശത്തുള്ളവരെ തിരികെയെത്തിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ലോക്ഡൗണ്‍ കാലത്ത് അത് പറ്റില്ലെന്നും വ്യക്തമാക്കി. അതേസമയം, പ്രവാസികള്‍ക്ക് ഒരുക്കിയ സൗകര്യങ്ങളടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാനം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
Post Your Comments