ഡെറാഡൂണ്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭക്തരും സഞ്ചാരികളും എത്തുന്ന ഈ ക്ഷേത്രം നേരത്തെ പറഞ്ഞ തിയതിയില്‍ തുറക്കില്ല. തുറക്കുന്നത് എന്നാണെന്ന് വെളിപ്പെടുത്തി ക്ഷേത്രം അധികൃതര്‍. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രമാണ് ക്ഷേത്രം നേരത്തേ തീരുമാനിച്ച തീയതിയില്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ഏപ്രില്‍ 30 ന് ക്ഷേത്രം തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ക്ഷേത്രം ഏപ്രില്‍ 30 ന് തുറക്കാനാവില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചത്. മെയ് 15 വരെ ക്ഷേത്രം അടഞ്ഞുകിടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രത്തില്‍ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ചാര്‍ധാം യാത്രയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രം കൂടിയാണിത്. എല്ലാ വര്‍ഷവും ആറുമാസം മാത്രമാണ് ഈ ക്ഷേത്രം തുറന്നുപ്രവര്‍ത്തിക്കുക. ബാക്കിയുള്ള മാസങ്ങളില്‍ ഇവിടം മഞ്ഞുമൂടിക്കിടക്കുകയാണ് പതിവ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ക്ഷേത്രനട തുറക്കാറുള്ളത്.
Post Your Comments