Latest NewsKeralaNews

എഴുനൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി അതിഥി തൊഴിലാളി

അതിഥി തൊഴിലാളികള്‍ക്കാകെ അഭിമാനിക്കാവുന്ന പ്രവര്‍ത്തനവുമായി രാജസ്ഥാന്‍ സ്വദേശിയായ ദേശ്‌രാജ്. കായക്കൊടിയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറിയും നാട്ടുകാരായ 550 കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികളായ നൂറോളം പേര്‍ക്കും പച്ചക്കറി കിറ്റും ദേശ്‌രാജ് നല്‍കി. 5 കിലോഗ്രാം തൂക്കമുള്ള, വിവിധ പച്ചക്കറികളടങ്ങിയതാണ് കിറ്റ്. പ്രത്യേകം പാസ് വാങ്ങി കര്‍ണാടകയില്‍ നിന്നാണ് പച്ചക്കറികള്‍ എത്തിച്ചത്.

Read also: ആശാൻ മരിച്ചെന്ന് പറഞ്ഞ് കുറെ ലവന്മാര് പോസ്റ്റിട്ടിരുന്നു, ചെറിയ ബോംബോ മിസൈലോ ഉണ്ടെങ്കിൽ ലവർക്ക് കൂടി കൊടുക്കണേ, ഒരു പാഠമാകട്ടെ; കിം ജോങ് ഉന്നിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ക്ഷേമാന്വേഷണവുമായി മലയാളികൾ

ജോലി തേടി കായക്കൊടിയിലെത്തിയപ്പോള്‍ ഇവിടുത്തുകാര്‍ നല്ല സഹായങ്ങളാണ് തനിക്ക് നല്‍കിയതെന്ന് ദേശ്‌രാജ് പറഞ്ഞു. അത് തിരിച്ചു നല്‍കേണ്ട സമയമിതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു സഹായം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button