ലക്‌നൗ: സംസ്ഥാനത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ഒരു രീതിയിലുള്ള ഇളവുകളും നൽകില്ലെന്ന് യൂ പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്. അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിനായുള്ള സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു.
ലോക്ക് ഡൗണ്‍ സമയത്ത് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിലെ തൊഴിലാളികള്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ALSO READ: സജീവ കോവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതി നേടി ഗോവ
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ജനങ്ങള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്നും ഗര്‍ഭിണികളും കുട്ടികളും ഉള്ള വീടുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കണമെന്നും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments