ബ്രാഹ്മണ്‍ബാരിയ: ബംഗ്ലാദേശിൽ കോവിഡ് ഭീതി നിലനിൽക്കെ മതാധ്യാപകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ലക്ഷങ്ങൾ. ബംഗ്ലാദേശിലെ ബ്രാഹ്മണ്‍ ബാരിയയിലാണ് സംഭവം. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചുകൊണ്ടായിരുന്നു ലക്ഷണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തത്. ബംഗ്ലാദേശിലെ ബ്രാമണ്‍ബാരിയ ജില്ലയിലാണ് സംഭവം.
സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രദേശത്തെ റോഡുകളിലും മറ്റുമായി പതിനായിരത്തോളം ആള്‍ക്കാരാണ് ഉണ്ടായിരുന്നതെന്ന് ഇസ്ലാമിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പറയുന്നു. മൗലാന സുബൈര്‍ അമദ് അന്‍സാരി എന്ന മതപുരോഗിതന്റെ സംസ്‌കാരമാണ് നടന്നത്. പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. അമ്പതിനായിരത്തിലധികം ആള്‍ക്കാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്നും ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചവരെ തടയാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്ന് കുറ്റപ്പൈടുത്തി കൊണ്ടായിരുന്നു ട്വീറ്റ്.
വമ്പിച്ച ആള്‍ക്കൂട്ടം അണിനിരന്നതോടെ പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഇത്രയും അധികം ആള്‍ക്കാര്‍ എങ്ങനെ അവിടെ ഒത്തുകൂടി എന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് വക്താവ് സോഹേല്‍ റാണ പറയുന്നു. ഞായറാഴ്ച്ച മാത്രം 2456 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 91 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു.
Post Your Comments