ലോക്ക് ഡൗണിനിടെ വോഡാഫോൺ പ്രീപെയ്ഡ് വരിക്കാർക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം അവതരിപ്പിച്ച ഡബിൾ ഡാറ്റ ഓഫർ കേരളം ഉൾപ്പെടെ തിരഞ്ഞെടുത്ത എട്ടു നഗരങ്ങളിൽ നിന്നും പിൻവലിച്ചു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 22 സര്‍ക്കിളുകള്‍ക്ക് പകരമായി 14 സര്‍ക്കിളുകളില്‍ മാത്രമാണ് വോഡാഫോൺ ഇരട്ട ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഉപഭോഗം പല മടങ്ങ് വര്‍ദ്ധിച്ചതിനാലും, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഈ ഓഫർ ഏറെ പ്രയോജനകരമായിരുന്നു.
Also read : പോലീസ് ഡ്രോണ്‍ കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമം: പ്രതിയും ക്യാമറയില്‍ കുടുങ്ങി
ഒരു നിശ്ചിത തുകയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് ഡ്യുവല്‍ ഡേറ്റാ പ്ലാന്‍. 249, രൂപ, 399 രൂപ. 599 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളിൽ , പ്രതിദിനം 1.5 ജിബി ഡാറ്റയോടൊപ്പം 1.5 ജിബി അധികമായി നല്‍ക്കി പ്രതിദിനം 3 ജിബി ആണ് നൽകിയിരുന്നത്. ആന്ധ്ര, ബിഹാര്‍, ഗുജറാത്ത്, , മഹാരാഷ്ട്ര, ഗോവ, നോര്‍ത്ത് ഈസ്റ്റ്, പഞ്ചാബ്, യുപി വെസ്റ്റ് എന്നിവയാണ് ഈ പ്ലാൻ ഒഴിവാക്കിയ മറ്റു സംസ്ഥാനങ്ങൾ.
Post Your Comments