തിരുവനന്തപുരം: തങ്ങൾ പറയുന്നത് പോലെ നടന്നില്ലെങ്കിൽ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിതെന്ന് കുമ്മനം, കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ വിജിലന്‍സ് കേസ് സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ കേസില്‍ കുടുക്കി പീഡിപ്പിക്കുമെന്ന ഒരു മുന്നറിയിപ്പ് കൂടിയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരാൾ സര്‍ക്കാരിന്റെ തെറ്റിനെതിരെ വിരല്‍ ചൂണ്ടുമ്ബോള്‍ അതിനെതിരെയുള്ള പ്രതികാര നടപടിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ കേസിൽ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണ് കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയർത്തിയ “വിജിലൻസ് കേസ് “ എന്ന വാൾ. ഇതൊരു താക്കീതാണ്, പൊതുപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും.
കെ എം ഷാജിയും ജേക്കബ് തോമസും കുറ്റം ചെയ്തിട്ടുണ്ടോ എന്നുള്ളതല്ല വിഷയം. അവർ കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുന്നതിൽ ഒരു പിശകുമില്ല. പക്ഷേ നടപടി സ്വീകരിക്കുന്ന സന്ദർഭമാണ് പ്രധാനം.
കെ എം ഷാജിക്ക് എതിരെ ഉയർന്ന കുറ്റാരോപണത്തിന് ദീർഘനാളത്തെ പഴക്കമുണ്ട് . കുറ്റം ചെയ്ത ആളിനെ ശിക്ഷിക്കണമെന്നതിൽ ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ നടപടി എടുക്കാൻ എത്രയോ കാലയളവ് ലഭിച്ചു. ഇത്രയും നാൾ ഒന്നും ചെയ്തില്ല. ഇപ്പോൾ ആഞ്ഞടിക്കാൻ പറ്റിയ സന്ദര്ഭമാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ജേക്കബ് തോമസിനെതിരെ ഇപ്പോൾ പറയുന്ന കുറ്റാരോപണം വളരെ നാളായി കേൾക്കുന്നതാണ് . റിട്ടയർ ചെയ്യാൻ ഏതാനും ദിവസം മാത്രം അവശേഷിക്കെ കേസ് രെജിസ്റ്റർ ചെയ്തതിന് പിന്നിൽ പെൻഷൻ വാങ്ങരുത് എന്ന ദുരുദ്ദേശം മാത്രമേ ഒള്ളു.
Post Your Comments