തിരുവനന്തപുരം • ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പിന്നാലെ ഇളവുകളില്‍ തിരുത്ത് വരുത്തി കേരളം.
തിരുത്ത് പ്രകാരം ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി പിന്‍വലിച്ചു. പാഴ്സലുകള്‍ തുടര്‍ന്നും നല്‍കാം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയും പിന്‍വലിച്ചു. മോട്ടോര്‍ ബൈക്കില്‍ രണ്ട് പേരെ സഞ്ചരിക്കാനും അനുവദിക്കില്ല.
കേന്ദ്രം നിലപാട് കടുപ്പിച്ചതോടെയാണ് തിരുത്ത് വരുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. അതേസമയം, മറ്റു ഇളവുകള്‍ തുടരും.
കേരളം ഏപ്രില്‍ 15ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് ഗുരുതര ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. പുസ്തകശാലകളും വര്‍ക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
കാറില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേരളം മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments