Latest NewsNewsIndia

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് രണ്ട് മാസം വരെ തുടരുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രവ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് രണ്ട് മാസം വരെ തുടരുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രവ്യോമയാന മന്ത്രാലയം. . രാജ്യത്തിനു പുറത്തേയ്ക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ജൂലൈ വരെ തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൂചിപ്പിച്ചത്

Read Also : കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകുന്നു : ലോക്ഡൗണില്‍ ഇളവ് : ഇന്ന് ഏഴ് ജില്ലകളില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്ക് : പൊതുഗതാഗതം ഇല്ല

സ്വകാര്യ കമ്പനികള്‍ മേയ് 4 മുതലും എയര്‍ ഇന്ത്യ ജൂണ്‍ ഒന്നു മുതലും രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ നടപടി ആരംഭിച്ചതിനു പിന്നാലെയാണു വിലക്ക് നീട്ടുമെന്ന സൂചന. ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. മേയ് 4 മുതല്‍ ആഭ്യന്തര റൂട്ടുകളിലെ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button