Latest NewsKeralaNews

ലോക്ക്ഡൗണില്‍ പൊലീസ് ബൈക്ക് പിടിച്ചെടുത്തിന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൊടുപുഴ: ലോക്ക്ഡൗണില്‍ ബൈക്ക് പൊലീസ് പിടിച്ചെടുത്തതില്‍ മനംനൊന്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചിന്നക്കനാല്‍ സ്വദേശി വിജയ പ്രകാശാണ് മരിച്ചത്. പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തില്‍ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുഞ്ഞിരുന്നു.

കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബിയില്‍ ഉള്‍പ്പെട്ട അഞ്ച് ജില്ലകളും ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ അവ്യക്തത ഉള്ളതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ഇന്നലെ വൈകുന്നേരം പൊലീസ് മേധാവി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും , ഓറഞ്ച് ബിയില്‍പ്പെട്ട 5 ജില്ലകളിലും ഇളവുകള്‍ എന്നായിരുന്നു അറിയിപ്പെങ്കിലും ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകള്‍ നാളെ മുതലെന്നും ഇരു ജില്ലകളിലെയും കളക്ടമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button