![holiday-1](/wp-content/uploads/2019/08/holiday-1-1.jpg)
മസ്‌ക്കറ്റ് : ഔദ്യോഗിക പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ.സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ് ഇത് സമ്പന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. മുഹര്‍റം ഒന്ന്, റബിഉല്‍ അവ്വല്‍ 12, ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27), ഒമാന്‍ ദേശീയ ദിനം. (നവംബര്‍ 18 – 19), ചെറിയ പെരുന്നാള്‍ (റമസാന്‍ 29 – ശവ്വാല്‍ 3), ബലി പെരുന്നാള്‍ (ദുല്‍ ഹിജ്ജ 9 – ദുല്‍ ഹിജ്ജ 12) എന്നിവയാണ് പൊതു അവധി ദിനങ്ങളായി പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ പൊതു അവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം ഒരു ദിവസം അവധി നല്‍കുന്നതാണ്.രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കപ്പെടും
Post Your Comments