തിരുവനന്തപുരം: ലോക് ഡൗണും വാർഡ് വിഭജനവും മൂലം തദ്ദേശ തെരഞ്ഞെടുപ്പ് വൈകാന്‍ സാധ്യത. വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തീകരിക്കാന്‍ അഞ്ച് മാസമെങ്കിലും വേണം. നവംബര്‍ 12നാണ് പുതിയ ഭരണ സമിതി നിലവില്‍ വരേണ്ടത്. വാര്‍ഡ് പുനര്‍വിഭജന നടപടികളില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടിവരും.
2015ലെ സെന്‍സസ് ആസ്പദമാക്കി ഒാരോ തദ്ദേശ സ്ഥാപനത്തിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം വാര്‍ഡ് പുനര്‍വിഭജനം. ഇതോടെ ഒാരോ വാര്‍ഡ് വീതം വര്‍ധിക്കും. അഞ്ച് മാസമെങ്കിലും നീളുന്ന വിപുല നടപടി ക്രമമാണ് വാര്‍ഡ് വിഭജനത്തിന്. പരാതികളും നിയമ നടപടികളും ഉണ്ടായാല്‍ പിന്നെയും നീളും. കൊറോണ നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ പുനര്‍ വിഭജനം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമോ എന്ന് തെരഞ്ഞെടുപ്പ് കമീഷന് തന്നെ ആശങ്കയുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വര്‍ധിക്കുന്ന പുനര്‍ വിഭജനം എല്‍.ഡി.എഫിന്റെ നയപരമായ തീരുമാനം ആയിരുന്നു.
സര്‍ക്കാര്‍ തീരുമാനമാണ് നിര്‍ണായകം. വാര്‍ഡ് പുനര്‍വിഭജനവുമായി മുന്നോട്ട് പോയാല്‍ നവംബറിന് മുമ്ബ് തെരഞ്ഞെടുപ്പ് അസാധ്യമാകും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ ചുമതല അഡ്മിനിസ്ട്രേറ്റര്‍മാരെ ഏല്‍പ്പിക്കേണ്ടിവരും. വാര്‍ഡ് പുനര്‍ വിഭജനം നീണ്ട പ്രക്രിയ തദ്ദേശ സെക്രട്ടറിമാര്‍ക്ക് നല്കുന്ന പരിശീലനം മുതലാണ് വാര്‍ഡ് പുനര്‍വിഭജന നടപടി ആരംഭിക്കുന്നത്. വിഭജന ശിപാര്‍ശ സമര്‍പ്പിക്കാന്‍ കലക്ടറെ വാര്‍ഡ് പുനര്‍ വിഭജന കമീഷന് ചുമതലപ്പെടുത്തണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കരട് ശിപാര്‍ശ നല്‍കണം.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല. അടച്ചുപൂട്ടല്‍ തുടരുന്നതോടെ ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സാധ്യതയും ഇല്ലാതായി. 2021 മേയ് 25 നാണ് സംസ്ഥാന സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നത്. മേയ് മൂന്നിന് ശേഷമേ സ്ഥിതി വിലയിരുത്തൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു.
Post Your Comments