
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ഭേദമായത് 21 പേര്‍ക്ക്. കാസര്‍കോട് 19 പേര്‍ക്കും, ആലപ്പുഴ 2 പേര്‍ക്കുമാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 291 ആയി. 114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച അവസാന രോഗിക്കും രോഗം ഭേദമായി. അതെസമയം ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആറ് പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.
Post Your Comments