Latest NewsNewsIndia

കോവിഡിനെ തുരത്താന്‍ വാക്‌സിന്‍ : ഹൈലെവല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ വാക്സിന്‍, ഹൈലെവല്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. കൊറോണയ്ക്കെതിരായ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് പുതിയ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയത്. വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ മന്ത്രാലയങ്ങളും ചെയ്യുന്ന ജോലികളുടെ ഏകോപനം ഈ ടാസ്‌ക് ഫോഴ്സ് ത്വരിതപ്പെടുത്തും. സര്‍വ്വകലാശാല ഗവേഷണ വിഭാഗങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും അന്താരാഷ്ട്ര ഉദ്യമത്തില്‍ നടത്തുന്ന ഗവേഷണ ജോലികളും ടാസ്‌ക് ഫോഴ്സ് ത്വരിതപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.

Read also : ഇന്ത്യയിലെ മരുന്നുകയറ്റുമതി കുത്തനെ ഉയരുന്നു… മരുന്നുകള്‍ കയറ്റിപോകുന്നത് അമേരിക്കയിലേയ്ക്കും ബ്രിട്ടണിലേയ്ക്കും: 44,232 കോടിയുടെ മരുന്നുകള്‍ കൊണ്ടുപോകുന്നത് അമേരിക്ക

നീതി ആയോഗ് മെമ്പര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ എന്നിവര്‍ ചേര്‍ന്നാണ് സമിതിയെ നയിക്കുന്നത്. ഐ സി എം ആര്‍ , ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി, സി എസ് ഐ ആര്‍, ഡി ആര്‍ ഡി ഒ, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവരുടെ പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button