
ബംഗളൂരു: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഭര്‍ത്താവ് കുളിക്കുന്നില്ലെന്നും എന്നാൽ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി വീട്ടമ്മ. ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലില്ലാണ് ഇവർ പരാതി നൽകിയത്. ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കാന്‍ താന്‍ നോക്കിയെങ്കിലും ഭര്‍ത്താവ് അത് അംഗീകരിച്ചില്ലെന്നും തുടർന്ന് അച്ഛനെ അനുകരിക്കാൻ ശ്രമിച്ച് തന്റെ ഒന്‍പത് വയസുള്ള മകളും കുളിക്കാതെയായെന്നും കൗണ്‍സിലറായ വീട്ടമ്മ വ്യക്തമാക്കുന്നു. അതേസമയം വനിത ഹെല്‍പ്പ്‌ലൈനിലൂടെ ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments