ബെയ്ജിംഗ്: ലോകരാഷ്ട്രങ്ങളില്‍ കോവിഡ് മരണം വിതച്ച് മുന്നേറുമ്പോള്‍ ചൈനയിലെ വുഹാനിലെ വൈറോളജി ലാബാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. വുഹാനിലെ വൈറോളജി ലാബിനെ കുറിച്ച് പല കോണ്‍സ്പിറസി തിയറികളും ഇപ്പോള്‍ സജീവമാണ്. ലോകത്തെ ആദ്യ കൊറോണ വൈറസ് ബാധ വുഹാനിലെ വൈറോളജി ലാബിലെ ജീവനക്കാരനെന്ന് യു.എസിന്റെ കണ്ടെത്തല്‍ വ്യാജം ,ചില വെളിപ്പെടുത്തലുകള്‍ നടത്തി വുഹാനിലെ ദുരൂഹ ലാബ്. ചൈനീസ് ലാബില്‍ കൊറോണ നിര്‍മിച്ചെന്ന വാദത്തെ വുഹാനിലെ വൈറോളജി ലാബ് ഡയറക്ടര്‍ തള്ളുന്നു. രാജ്യത്തെ തന്നെ അതിസുരക്ഷാ ലാബുകളിലൊന്നാണ് വുഹാനില്‍ ഉള്ളത്. ലാബില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന വാദം തികച്ചും തെറ്റാണ്. ഇത് അസാധ്യമായ കാര്യമാണെന്നും ലബോറട്ടറി ഡയറക്ടര്‍ യുവാന്‍ ഷിമ്മിംഗ് പറഞ്ഞു. ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള വൈറസ് ലാബില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ലെന്നും ഷിമ്മിംഗ് വ്യക്തമാക്കി.
നിലവില്‍ അമേരിക്ക വുഹാനിലെ ലാബിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ഒരു സ്റ്റാഫിലാണ് വൈറസ് ആദ്യം എത്തിയതെന്നും തുടര്‍ന്നാണ് അത് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്നും യുഎസ് ആരോപിക്കുന്നു. എന്നാല്‍ മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് എത്തിയതെന്നാണ് ചൈനയുടെ നിലപാട്. വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് അത് വന്നതെന്നും സൂചിപ്പിക്കുന്നു. അതേസമയം വുഹാനിലെ പി4 ലബോറട്ടറിയില്‍ അപകടകരമായ രീതിയില്‍ വൈറസ് പരീക്ഷണം നടക്കുന്നില്ല. തങ്ങളുടെ സ്റ്റാഫുകളില്‍ ഒരാള്‍ക്ക് പോലും കൊറോണ ബാധയില്ലെന്നും ഷിമ്മിംഗ് വെളിപ്പെടുത്തി. യുഎസ്സിന്റെ വാദത്തെ പൊളിക്കുന്ന വെളിപ്പെടുത്തലാണിത്.
കൊറോണവൈറസുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലെ പഠനങ്ങള്‍ക്കാണ് വുഹാനിലെ ശാസ്ത്രജ്ഞര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഷിമ്മിംഗ് പറഞ്ഞു.
Post Your Comments