Latest NewsNewsIndia

വിദേശ നിക്ഷേപ ചട്ടത്തില്‍​ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിയില്‍ നന്ദിയറിയിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി സർക്കാർ നടപടിയിൽ നന്ദിയറിയിച്ച് വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. വിദേശ നിക്ഷേപ ചട്ടത്തില്‍​ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാറിനോട്​ നന്ദിയറിക്കുകയാണെന്ന്​ രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. ​സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സാമ്ബത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്ബനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന്​ രാഹുല്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കോവിഡ്​ 19 വൈറസ്​ ബാധ മുതലാക്കി വന്‍തോതില്‍ ഇന്ത്യന്‍ കമ്ബനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ തീരുമാനം. പുതിയ തീരുമാന പ്രകാരം ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ കമ്ബനികളില്‍ നിക്ഷേപം നടത്തു​േമ്ബാള്‍ കേന്ദ്രസര്‍ക്കാറി​​​െന്‍റ മുന്‍കൂര്‍ അനുമതി വാങ്ങണം.

ALSO READ: മേയ് പതിനഞ്ചിന് ശേഷം വിമാന സർവ്വീസുകൾ തുടങ്ങുന്ന കാര്യത്തിൽ നേരിട്ട് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ നിയമപ്രകാരം വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക്​ കമ്ബനിയുടെ ഉടമസ്ഥാവകാശം മാറ്റി നല്‍കു​മ്പോഴും മുന്‍കൂര്‍ അനുമതി തേടണം. ​ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ പുതിയ തീരുമാനം ബാധമാവും. പാകിസ്​താനും ബംഗ്ലദേശും സമാനമായ ചട്ടങ്ങള്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button