
കണ്ണൂര്‍: പാനൂരിൽ നാലാം ക്‌ളാസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി. പെണ്‍കുട്ടി താമസിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും ശിശുക്ഷേമ സമിതിയെ അറിയിക്കാതെ കോഴിക്കോടേക്ക് കൊണ്ടുപോയത് എന്തിനാണെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ചോദിച്ചു. കുട്ടിയെ സ്കൂളിലും പോലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നും ശിശുക്ഷേമ സമിതി
ചൂണ്ടിക്കാട്ടുന്നു.
Read also: തിരുവനന്തപുരത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍
അതേസമയം പീഡനക്കേസിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അധ്യാപകന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസങ്ങളിൽ തന്റെ ഭർത്താവ് സ്കൂളിൽ പോയിട്ടില്ലെന്നും മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അടക്കം പരിശോധിച്ച് നോക്കിയാൽ അക്കാര്യം മനസിലാകുമെന്നും ഭാര്യ പറഞ്ഞു.ക്ലാസ്സ് മുറിയിൽ നിന്നും വെറും രണ്ടര മീറ്റർ മാത്രം അകലമുള്ള ശുചിമുറിയിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞാൽ അത് ബാലിശമാണെന്നുള്ള കാര്യം ആർക്കും ബോധ്യപ്പെടുമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments