ഇസ്ലാമബാദ്: റംസാന്‍ മാസത്തില്‍ പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കി പാകിസ്ഥാന്‍. കൊറോണ വൈറസ് വ്യാപനത്തിനിടയിലാണ് പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥനക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.. റംസാന്‍ മാസം പാകിസ്ഥാനിലെ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ആരിഫ് ആല്‍വി അറിയിച്ചു. ഇസ്ലാമിക പുരോഹിതന്മാരും രാഷ്ട്രീയക്കാരും പങ്കെടുത്ത ചര്‍ച്ചക്ക് പിന്നാലെയാണ് പ്രഖ്യാപനം.
പള്ളികളില്‍ പ്രാര്‍ത്ഥനക്ക് എത്തുന്നവര്‍ 2 മീറ്റര്‍ അകലം പാലിക്കണം, മാസ്‌ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണം, പള്ളികള്‍ ദിവസേന അണുവിമുക്തമാക്കണം, പ്രായപൂര്‍ത്തിയാകാത്തവരും 50 വയസിനു മുകളില്‍ പ്രായമായവരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുത് എന്നീ നിര്‍ദ്ദേശങ്ങളാണ് പാക് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments