മുംബൈ: മുംബൈയിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് മരണം. രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവയവങ്ങള്‍ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
സുശീല്‍ ഗിരി മഹാരാജ്, ജയേഷ്, നരേഷ് യാല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 110 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് നാസിക്കിലേക്ക് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 70 വയസിനു മുകളില്‍ പ്രായമുള്ള ആളാണ്.
വാടകക്ക് എടുത്ത കാറില്‍ സഞ്ചരിച്ച സന്യാസിമാരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കാറിന്റെ ഡ്രൈവര്‍ക്കും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിക്കുകയായിരുന്നു. പോലീസ് വാഹനത്തിനു നേരെയും ഇവര്‍ ആക്രമണം അഴിച്ചു വിട്ടതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ സംഭവത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments