Latest NewsKeralaNattuvarthaNews

മസ്ജിദിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർത്ത സംഭവം; അറസ്റ്റിലായ പ്രതി അതേ പള്ളി കമ്മിറ്റി സെക്രട്ടറിയുടെ മകനെന്ന് പോലീസ്

പരാതിക്കാരനായ പള്ളി കമ്മിറ്റി സെക്രട്ടറി ബാവക്കുഞ്ഞിന്റെ മകനാണ് പ്രതിയായ നാസിഫെന്നും പോലീസ്

നെടുമ്പാശ്ശേരി; നെടുമ്പാശ്ശേരിയിൽ മേയ്ക്കാട് ജുമാമസ്ജിദിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതിയെ ചെങ്ങമനാട് അറസ്റ്റു ചെയ്തു, മേയ്ക്കാട് ചെരിയംപറമ്പിൽ നാസിഫ് (23) ആണ് പിടിയിലായത്, ഇക്കഴിഞ്ഞ 2നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സംഭവത്തിൽ പരാതിക്കാരനായ പള്ളി കമ്മിറ്റി സെക്രട്ടറി ബാവക്കുഞ്ഞിന്റെ മകനാണ് പ്രതിയായ നാസിഫെന്നും പോലീസ് വ്യക്തമാക്കി.

arrest

നാളുകളായുള്ള നാസിഫിന്റെ കൂട്ടുകെട്ടുകളും പ്രവൃത്തികളും സംബന്ധിച്ചുള്ള വീട്ടുകാരുടെ പരാതികളും വീട്ടുകാരുടെ സമുദായപ്രവർത്തനങ്ങളോടുള്ള എതിർപ്പുമാണ് നാസിഫിനെ കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു,

എന്നാലതേ സമയം കോവിഡ് ബാധയുമായി ബന്ധപ്പെട്ട നിസാമുദ്ദീൻ സംഭവവുമായി ചിലർ ഈ സംഭവത്തെ ബന്ധപ്പെടുത്തി നാട്ടിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഇരുവിഭാഗത്തിലുമുള്ള നാട്ടുകാർ സംയമനം പാലിച്ചത് പ്രദേശത്തിന്റെ മതസൗഹാർദത്തിന്റെ പ്രതീകവുമായി മാറി, കൂടുതൽ തെളിവുകൾ ലഭിച്ചതിനു ശേഷമായിരുന്നു അറസ്റ്റ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button