തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാന്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതാദ്യമായാണ് കൊവിഡ് വന്ന ശേഷം മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗണില്‍ ജോലിയില്ലാതെ വരുമാനം മുട്ടിയ ഇവര്‍ കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകെ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും മുന്‍കൈയ്യെടുത്ത് സാമൂഹിക അടുക്കള വഴി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നും എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളതെന്നും ചൂണ്ടിക്കാട്ടി.
ALSO READ: മാസ്ക് ധരിക്കാത്തതിനാൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തി
അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം വേഗം നാട്ടിലേക്ക് മടങ്ങണം എന്നാണ് എന്നാല്‍ തീവണ്ടി സര്‍വ്വീസുകളും റോഡ് ഗതാഗതവും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ ഇതു നടക്കില്ല. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ മടക്കി കൊണ്ടു പോകാനായി പ്രത്യേക തീവണ്ടികള്‍ എന്ന ആവശ്യം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി കേന്ദ്രത്തോടുള്ള പരിഭവം വ്യക്തമാക്കിയത്.
Post Your Comments