Latest NewsIndia

ലോക്ക് ഡൗണ്‍; ഇളവുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടകയും

നിയന്ത്രണങ്ങള്‍ തുടരുന്ന മേഖലയ്ക്ക് പുറത്ത് ഇരുചക്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും അനുവദിക്കും.

ബംഗളൂരു: ലോക്ക് ഡൗണില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടകയും. കഴിഞ്ഞ 28 ദിവസങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചറിയാനും മറ്റ് മേഖലകളില്‍ നിയന്ത്രണത്തോടെ ഇളവുകള്‍ അനുവദിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ തുടരുന്ന മേഖലയ്ക്ക് പുറത്ത് ഇരുചക്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും അനുവദിക്കും.

പാസുള്ള കാറുകളും അനുവദിക്കും. എന്നാല്‍ കാറുകള്‍ക്ക് പുതിയ പാസുകള്‍ നല്‍കില്ല.സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരില്‍ 33 ശതമാനം പേര്‍ക്ക് പ്രത്യേക ബസുകളില്‍ ഓഫീസിലെത്താനും സര്‍ക്കാര്‍ അനുവാദം നല്‍കും. മാളുകളും ഷോപ്പിംഗ് കോപ്ലക്‌സുകളും അടച്ചിടും. അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കില്ല.

രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥ താറുമാറാകുന്നത് മുന്നില്‍ക്കണ്ട്‌, ഇടക്കാലബജറ്റിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി കമ്പനികളിലെ ജീവനക്കാരെ വീട്ടില്‍ നിന്നും ഇരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ജീവനക്കാരില്‍ മൂന്നിലൊന്നു പേര്‍ക്ക് ഓഫീസുകളില്‍ എത്താന്‍ അനുവാദം നല്‍കും.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലങ്ങളില്‍ താമസിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button