ന്യൂഡല്‍ഹി • ഇന്ത്യയിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 15,712 ആയി ഉയർന്നതയി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാവിലെ എട്ടുമണിക്ക് അപ്ഡേറ്റ് ചെയ്ത ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 12,974 സജീവ കേസുകളുണ്ട്. 2,230 പേര്‍ക്ക് രോഗം ഭേദമായി. 507 പേര് ഇതുവരെ മരിച്ചു.
211 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 4,227 കോവിഡ് -19 കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി മരണമാണ് മഹാരാഷ്ട്രയില്‍. 365 പേര് സുഖം പ്രാപിച്ചു.
മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പേര്‍ മരണമടഞ്ഞത് മധ്യപ്രദേശിലാണ്. 70 മരണങ്ങള്‍. 1,534 കേസുകൾ സംസ്ഥാനം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തില്‍ ഇതുവരെ 53 പേര്‍ മരിച്ചു.
നാലാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആണ്. 1,893 കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 72 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരണമടഞ്ഞ നാലിൽ മൂന്നുപേർ 75 വയസ്സിനു മുകളിലുള്ളവരാണെന്നും രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചവരിൽ 83% പേർക്കും മറ്റ് രോഗങ്ങളുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ ലാവ് അഗർവാൾ പറഞ്ഞു.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിന്റെ (സിഎസ്‌ഇ) കോവിഡ് -19 ഡാഷ്‌ബോർഡ് പ്രകാരം ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,328,600. രാവിലെ 8 മണിയോടെ ലോകമെമ്പാടും 160,706 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments