ജയ്പൂര്‍ : രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചതിന്റെ പേരില്‍ സ്ത്രീയില്‍ നല്‍കിയ റേഷന്‍ തിരിച്ച് വാങ്ങിച്ച് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാൻ കോണ്‍ഗ്രസ് എംഎല്‍എയായ രാജേന്ദ്ര ബിദൂരിയാണ് പൊതുജനമധ്യത്തില്‍ വെച്ച് അപരിഷ്‌കൃതമായ ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്.എംഎല്‍എ റേഷന്‍ തിരിച്ച് വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെ പിന്തുണച്ച സ്ത്രീയില്‍ നിന്നും റേഷന്‍ തിരിച്ചു വാങ്ങിയ എംഎല്‍എ രാജേന്ദ്രക്കെതിരെ ബിജെപി വക്താവ് സാംപിത് പത്രയും രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിലെ ബേഗു മണ്ഡലത്തിലാണ് സംഭവം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവങ്ങള്‍ക്കായുള്ള അരി വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ വിതരണം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ മുഖ്യമന്ത്രി അശോക് ഖേലോട്ട് ആണോ മികച്ച ഭരണാധികാരിയെന്ന് രാജേന്ദ്ര ആളുകളോട് ചോദിച്ചു. മോദിയെന്നായിരുന്നു വേദിയിലെ സ്ത്രീ ഉത്തരം നല്‍കിയത്. തുടര്‍ന്ന് സ്ത്രീയെ വേദിയിലേക്ക് വിളിച്ചു വരുത്തി റേഷന്‍ തിരികെ ഏല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ എംഎല്‍എ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments