ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാള്‍ക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന് പരിശോധനാ ഫലം , സംസ്‌കാര ചടങ്ങില്‍ പള്ളിയില്‍ പോയവര്‍ ആശങ്കയില്‍. ചെന്നൈയിലാണ് സംഭവം. ചിന്താദ്രിപ്പേട്ടിലെ പള്ളിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് വൈറസ് ബാധയുടെ ഭീഷണിയില്‍ കഴിയുന്നത്. 189 ഓളം കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നാണ് വിവരം.
ഏപ്രില്‍ 14 നാണ് 95 ചിന്താദ്രിപ്പേട്ട് സ്വദേശിയെ നെഞ്ചുവേദനയെ തുടര്‍ന്ന് അടുത്തുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ രോയപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം രോയപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്.
മരിച്ചതിനെ തുടര്‍ന്ന് ഇയാളെ നേരെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മതാചാര പ്രകാരം അടുത്തുള്ള പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങില്‍ 60 ലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന മത സമ്മേളനത്തില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. മകനില്‍ നിന്നും രോഗം പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments