ന്യൂഡൽഹി: വിമാന കമ്പനികൾ ബുക്കിംഗ് തുടങ്ങരുതെന്ന് കേന്ദ്രത്തിന്റെ ശക്തമായ താക്കീത്. വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ വിമാന കമ്പനികള്‍ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി നിര്‍ദേശം നല്‍കി. മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ വിശദീകരണം.
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആഭ്യന്തര സർവ്വീസ് മേയ് 4 മുതലും രാജ്യാന്തര സര്‍വ്വീസ് ജൂണ്‍ ഒന്ന് മുതലും ആരംഭിക്കുമെന്നായിരുന്നു എയര്‍ ഇന്ത്യ ഇന്ന് അറിയിച്ചത്. ലോകമാകെ തുടരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ മൂലം മേയ് മൂന്ന് വരെയുള്ള ആഭ്യന്തര സര്‍വ്വീസുകളുടെയും മേയ് 31 വരെയുള്ള രാജ്യാന്തര സര്‍വ്വീസുകളുടെയും ബുക്കിംഗ് സ്വീകരിക്കുന്നതല്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
Post Your Comments