ലണ്ടന്‍: കൊറോണ വൈറസിനെ തുരത്താന്‍ ഫലപ്രദമായ മാർഗം കണ്ടുപിടിച്ചതായി ബല്‍ജിയത്തിലെ ഗവേഷകര്‍. ബല്‍ജിയത്തിലെ വ്‌ളാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. ഒട്ടക വര്‍ഗത്തില്‍പ്പെടുന്ന ലാമകളുടെ രക്തത്തില്‍ കാണപ്പെടുന്ന ആന്റിബോഡിക്ക് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.
എച്ച്‌ഐവി ഗവേഷണങ്ങള്‍ക്കായി ഈ ആന്റിബോഡികള്‍ പരീക്ഷിച്ചിട്ടുണ്ട്. പിന്നീട് സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 1989ല്‍ ബ്രസല്‍സ് യൂണിവേഴ്‌സിറ്റിയാണ് ഒട്ടകങ്ങളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത്. വൈറസുകള്‍ക്കെതിരെ പ്രവർത്തിക്കാൻ ഇവയുടെ വളരെ ചെറിയ അളവിനുപോലും കഴിയുമെന്നാണ് അന്ന് കണ്ടെത്തിയത്.
Post Your Comments