പാരിസ്: കോവിഡ് മനുഷ്യ നിര്‍മ്മിതമാണെന്നും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും 2008 ലെ നൊബേല്‍ ജേതാവും എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി കണ്ടെത്തിയ ഫ്രഞ്ച് വൈറോളജിസ്റ്റായ ലുക് മൊണ്ടേനിയര്‍. ചൈനീസ് ലബോറട്ടറിയില്‍ നിന്ന് എയ്ഡ്സിനെതിരെയുള്ള വാക്സിന്‍ നിര്‍മ്മാണത്തിനിടക്കാണ് കോവിഡ് പുറത്തായതെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണവൈറസില്‍ എച്ച്ഐവി, മലേറിയ വൈറസുകളുടെ ജനിതകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നു വരുന്നുണ്ട്. കോവിഡ് 19 വ്യാവസായിക അപകടമാണെന്നും 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് 19ന് ചൈന അറിഞ്ഞുകൊണ്ട് കാരണക്കാരായിട്ടുണ്ടെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
Post Your Comments