തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് ആരംഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോര്‍പറേഷന്റെ പേരും ലോഗോയും സഹിതമുള്ള പേജ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും ഓണ്‍ലൈന്‍ വഴി മദ്യ വില്‍പന തുടങ്ങിയെന്ന സന്ദേശമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ഫോൺ നമ്പറും നൽകിയിരുന്നു. മേല്‍വിലാസം നല്‍കി ക്യാഷ് ഓണ്‍ ഡെലിവറിയായും ഓണ്‍ലൈനായും പണം അടയ്ക്കാം. ബുക്കിങ് പൂര്‍ത്തിയായാല്‍ ഇ-മെയില്‍ സന്ദേശവും എസ്‌എംഎസും ലഭിക്കും. എന്നാൽ മദ്യം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പോലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments