കണ്ണൂർ: പ്ലസ്ടു അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അഴിക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആര്‍ ഇട്ടു. അതേസമയം, കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം തള്ളി തിരക്കിട്ട് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് കെ.എം ഷാജിക്കെതിരെ എഫ്ഐആര്‍ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
തലശേരി വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതൃത്വം. കേസില്‍ കെ.എം.ഷാജി എംഎല്‍എ ഉള്‍പ്പെടെ എത്ര പ്രതികളുണ്ടെന്നതിനെക്കുറിച്ച് വ്യക്തമല്ല. കോഴിക്കോട് വിജിലൻസ്റേഞ്ച് എസ്പി പി.സി സജീവനാണ് കേസിന്റെ മേൽനോട്ടച്ചുമതല. അന്വേഷണസംഘത്തെയും സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും.
എംഎല്‍എ പണം കൈപറ്റിയെന്ന ആരോപണം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുൻ ഉപധ്യക്ഷൻ നൗഷാദ് പൂതപ്പാറയാണ് ആദ്യം ഉയർത്തിയത്. ഇതിന്റെ ചുവടുപറ്റിയാണ് സിപിഎം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.
ALSO READ: 28 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
2017ല്‍ സിപിഎം നേതാവും, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവന്‍ പത്മനാഭൻ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണം വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടിനോട് യോജിച്ചുകൊണ്ടാണ് കേസെടുക്കാന്‍ അനുമതിതേടി വിജിലന്‍സ് സര്‍ക്കാരിനെസമീപിച്ചത്. ഇപ്പോള്‍ നിയമോപദേശം തേടാതെയാണ് എഫ്ഐഅര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചതും.
Post Your Comments