
വാഷിങ്ടന്‍ : കോവിഡ് -19 എന്ന മഹാമാരിയെ യുഎസ് ലാഘവത്തോടെ കാണരുതെന്ന് യു.എനിന്റെ മുന്നറിയിപ്പ്. മഹാമാരി പിടിമുറുക്കിയാല്‍ യുഎസ് വന്‍ സാമ്പത്തിക മാന്ദ്യത്തിന് വേദിയാകുമെന്നാണ് ദാരിദ്രം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലെ വിശകലന വിദഗ്ധന്‍ കൂടിയായ യുഎന്‍ പ്രത്യേക പ്രതിനിധി ഫിലിപ് ആല്‍സ്റ്റന്‍ ചൂണ്ടികാണിയ്ക്കുന്നത്.. ദശലക്ഷക്കണക്കിന് പേരെ ഇത് ദാരിദ്രത്തിലാഴ്ത്താതിരിക്കാന്‍ സാമ്പത്തിക നയങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് യുഎസ് ജനപ്രതിനിധി സഭ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗവാഹകരാകുന്നത് അപകടകരം : കൊറോണയെ കുറിച്ച് മുന്നറിയിപ്പ് വീണ്ടും
നയങ്ങളില്‍ കാര്യമായ മാറ്റം വരുത്തേണ്ട സമയമാണിത്. കോവിഡിനു പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍ ആസന്നമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ സാധാരണക്കാര്‍ക്കു മേല്‍ പതിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണം – ഫിലിപ്പ് ആല്‍സ്റ്റന്‍ പറഞ്ഞു. കൊറോണ വൈറസിന്റെ പ്രത്യാഘാതം ഏറെ ബാധിക്കാന്‍ പോകുന്നത് കുറഞ്ഞ വരുമാനക്കാരെയും ദരിദ്രരെയുമാണ്. രാജ്യത്തെ മുതലാളിത്ത അധിഷ്ഠിത സംവിധാനത്തില്‍ വിവേചനം നേരിടുന്ന ഇവരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകാതിരിക്കാന്‍ ശ്രദ്ധ വേണം.
പ്രതിസന്ധി നേരിടുന്നതില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എത്ര സമര്‍ഥമാണെന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി. പാവപ്പെട്ടവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും വയോധികര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും എല്ലാ സഹായവും എത്തിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇവരുടെ ജീവിതനിലവാരം എത്രത്തോളം ഉയര്‍ത്തുമെന്നതും ചിന്തിക്കണം. ഈ വിഭാഗങ്ങളുടെ പക്കല്‍ കൂടുതല്‍ പണം എത്തിക്കാനും നടപടി വേണം.
പിന്നിട്ട നാല് ആഴ്ചകളില്‍ തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി 52 ലക്ഷം പേര്‍കൂടി അപേക്ഷ നല്‍കിയതോടെ കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായവരുടെ എണ്ണം 2.2 കോടിയായെന്നാണ് കണക്കുകള്‍. ഇത് 4.7 കോടി വരെ ഉയരാമെന്നാണ് യുഎസ് ഫെഡറല്‍ റിസര്‍വിലെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ര
Post Your Comments