
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനം നടത്തിവന്നയാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. മഴുകൊണ്ട് വെട്ടിയും വസ്ത്രങ്ങല്‍ വലിച്ചുകീറിയും കയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. മഴുകൊണ്ട് ആക്രമിക്കപ്പെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
തെരുവ് വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ നിന്നും തന്നെ എത്രത്തോളം ക്രൂരമായാണ് മര്‍ദിക്കുന്നതും മറ്റും എന്ന് വ്യക്തമാണ്. വസ്ത്രം വലിച്ചുകീറിയ ആരോഗ്യ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം തെരുവിലൂടെ വലിച്ചിഴച്ചു. ഇവരുടെ കയ്യില്‍ വടികളുണ്ടായിരുന്നു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Post Your Comments