Latest NewsIndiaNews

ചൈനയ്‌ക്കെതിരെയുള്ള തന്റെ നിര്‍ദേശവും മുന്നറിയിപ്പും സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെയുള്ള തന്റെ നിര്‍ദേശവും മുന്നറിയിപ്പും സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കമ്പനികളില്‍ വിദേശ രാജ്യങ്ങള്‍ നിക്ഷേപം നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന കാര്യത്തില്‍ നല്‍കിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതിലാണ് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയതിനു രാഹുല്‍ നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

കൊവിഡ് മഹാമാരി മൂലം ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സാമ്ബത്തിക പ്രതിസന്ധികളില്‍ പെട്ട് ബുദ്ധിമുട്ടുകയാണെന്നും അത് മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങള്‍ കമ്പനികളിലെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുകയാണെന്നും ഏപ്രില്‍ 12ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇത് അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ട്വീറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പുതിയ ട്വീറ്റ്.

I thank the Govt. for taking note of my warning and amending the FDI norms to make it mandatory for Govt. approval in some specific cases. https://t.co/ztehExZXNc

– Rahul Gandhi (@RahulGandhi) April 18, 2020
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങള്‍ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യന്‍ കമ്ബനികള്‍ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്.

എച്ച്.ഡി.എഫ് സി ബാങ്കിലുള്ള ചൈനയുടെ നിക്ഷേപം അടുത്തിടെ കാര്യമായി വര്‍ദ്ധിച്ചതോടെയാണ് ഇന്ത്യയും പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞത്. മാത്രമല്ല മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ചൈന നടത്തിയതായും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ ചൈനയ്ക്ക് ഇന്ത്യയിലുള്ള നിക്ഷേപങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button