ലോകം മുവുവന്‍ കോവിഡ് ബാധ ഭീതിയിലാഴ്ത്തുമ്പോഴും ആശ്വാസം നല്കുന്ന വാര്‍ത്തകള്‍ തന്നെയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. കേരള ഗവണ്മെന്റിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര് ശ്രീജേഷും കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് ആശ്വാസ വാര്‍ത്തകള്‍ ആണ് വരുന്നത് എന്നും കേരളത്തിലെ ഗവണ്മെന്റിന്റെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പരിശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാകു എന്നും ശ്രീജേഷ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേറളത്തില്‍ രോഗ മുക്തരാകുന്നവര്‍ വളരെ കൂടുതലാണ്. ഇപ്പോള്‍ കേരളത്തിനു പുറത്താണ് ശ്രീജേഷ് ഉള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലുള്ള തന്റെ കുടുംബത്തെ കുറിച്ച് ഓര്‍ത്ത് ആദ്യം ആശങ്ക ഉണ്ടായിരുന്നെന്നും. എന്നാല്‍ ഇപ്പോള്‍ നല്ല വാര്‍ത്തകളാണ് കേള്‍ക്കുന്നത് എന്നും ശ്രീജേഷ് പറഞ്ഞു. കേരളത്തില്‍ ഈ അടുത്ത ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം കുറയുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും ശുഭ പ്രതീക്ഷാണ് നല്‍കുന്നത്.
Post Your Comments