Latest NewsKeralaNews

മലപ്പുറത്ത് ഇന്ന് രണ്ടാമത്തെ മരണം; മരിച്ചത് കോവിഡ് നിരീക്ഷണത്തിലായിരുന്ന 84 കാരൻ

മലപ്പുറം: മലപ്പുറത്ത് ഇന്ന് കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. എടപ്പാൾ
ചേകന്നൂർ സ്വദേശി അഹമ്മദ് കുട്ടി (84) യാണ് മരിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ പി എ യുടെ പിതാവാണ് മരിച്ചത്. അഹമ്മദ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുന്നതോടെ ഇന്ന് സംസ്ഥാനത്ത് മരണം രണ്ടായി. അഹമ്മദ് കുട്ടിയുടെ മരണം കോവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി വീരാന്‍കുട്ടി (85) മരിച്ചത് കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

ALSO READ: കീഴാറ്റൂര്‍ സ്വദേശിയുടെ മരണം കോവിഡ് മൂലമോ? സ്ഥിരീകരണം പുറത്ത്

30 വര്‍ഷമായി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നത്.
മാര്‍ച്ച്‌ 31ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വീരാന്‍കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ മൂന്നിന് ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ ഏഴ്, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button