മുംബൈ : വിപണിയില്‍ പണ ലഭ്യത കൂട്ടി ചെറുകിട സംരംഭങ്ങളെയും കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലകളെയും ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്.
രണ്ടാം കോവിഡ് പാക്കേജിലെ പ്രധാന നടപടികളും നേട്ടവും
ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) പക്കല്‍ കൂടുതല്‍ പണമെത്തിക്കാന്‍ ബാങ്കുകള്‍ക്ക് 50,000 കോടി രൂപ നല്‍കും. സ്‌മോള്‍ ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി), നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്), നാഷനല്‍ ഹൗസിങ് ബാങ്ക് (എന്‍എച്ച്ബി) എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50,000 കോടി രൂപ നല്‍കും.
വിപണിയില്‍ കൂടുതല്‍ വായ്പ ലഭ്യമാകും
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിവേഴ്‌സ് റീപോ, കാല്‍ ശതമാനം കൂടി കുറച്ച് 3.75 % ആക്കി.
സംസ്ഥാനങ്ങള്‍ക്ക് ചെലവുകള്‍ക്കായി റിസര്‍വ് ബാങ്കില്‍ നിന്നെടുക്കാവുന്ന ഹ്രസ്വകാല വായ്പയുടെ തോത് 60 % വര്‍ധിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ
വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന സമയപരിധി 90 ദിവസത്തില്‍നിന്ന് 180 ദിവസമാക്കി.
മൊറട്ടോറിയം കാലാവധിയായ മാര്‍ച്ച് 1- മേയ് 31 സമയം കഴിഞ്ഞുള്ള 3 മാസം കൂടി കഴിഞ്ഞിട്ടേ കിട്ടാക്കടവ്യവസ്ഥകള്‍ ബാധകമാക്കൂ.
ലാഭവിഹിത വിതരണം നിര്‍ത്തിവയ്ക്കാന്‍ വാണിജ്യ, സഹകരണ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു.
Post Your Comments