വാഷിങ്ടണ്‍ ഡിസി : കോവിഡ് -19 വ്യാപനം രൂക്ഷമായ അമേരിക്കയിൽ ,ഏറ്റവും ഗുരുതരമായി വൈറസ് ബാധിച്ച മേഖലകളിൽ ഒന്നായി മാറി ചൈനീസ് കമ്പനി. ശതകോടീശ്വരന്‍ വാന്‍ ലോങിന്റെ ഉടമസ്ഥതയിലുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ മാംസ സംസ്‌കരണ സ്ഥാപനങ്ങളില്‍ ഒന്നായ സ്മിത്ത്ഫീല്‍ഡ്‌സ് ഫുഡ്സ് എന്ന പോര്‍ക്ക് ഫാക്ടറിയിലാണ് കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം സ്മിത്ത്ഫീല്‍ഡ്സില്‍ 533 ഫാക്ടറി ജീവനക്കാര്‍ക്കും, അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 135 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്മിത്ത് ഫീല്‍ഡ്സുമായി ബന്ധമുള്ള മൊത്തം സംക്രമണങ്ങളുടെ എണ്ണം 733 ആയി. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുയാണെങ്കിലും രോാഗം നിയന്ത്രണാധീനമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് വിവരം.
ഒരു ദിവസം ഏതാണ്ട് 20,000 പന്നികളെ വരെ അറുക്കുന്ന ഈ പോര്‍ക്ക് പ്രോസസിംഗ് കമ്പനിയിൽ 40,000ല്‍ പരം അമേരിക്കയില്‍ സ്ഥിര താമസകാരായ ജീവനക്കാരുണ്ട്. അമേരിക്കയില്‍ മൊത്തം 50 ലധികം ഫാക്ടറികളുള്ള സ്മിത്ത്ഫീല്‍ഡ്സിന് പ്രതിവര്‍ഷം 2400 കോടി ഡോളറിന്റെ വാര്‍ഷികവിറ്റുവരുമാനം ഉണ്ടായിരുന്നു. ട്രംപ് ‘ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍ഡസ്ട്രി’ എന്ന വിഭാഗത്തില്‍ പെടുത്തി പ്രവര്‍ത്തനാനുമതി നല്‍കിയ സ്ഥാപനമാണ് സ്മിത്ത്ഫീല്‍ഡ്‌സ്. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ കമ്ബനിയെ . 2013 -ലാണ് ചൈനീസ് കമ്ബനിയായ WH ഗ്രൂപ്പ് വിലക്കുവാങ്ങുന്നത്. ശേഷം ചൈന സ്വദ്ദേശിയായ എണ്‍പതുകാരനായ വാന്‍ ലോങ്ങ് സ്ഥാപനത്തെ ലാഭത്തിലാക്കിയെടുക്കുകയായിരുന്നു
Post Your Comments