റിയാദ് : സൗദിയിൽ ഇതുവരെ അഞ്ച് ഇന്ത്യൻ പ്രവാസികൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു, രണ്ടു പേർ മലയാളികൾ. ജിദ്ദയിലും മദീനയിലുമായി മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്, ഉത്തർപ്രദേശ് സ്വദേശി ബദർ ആലം, തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ എന്നിവരാണ് മരിച്ചത്.
ഈ മാസം 17 വരെ സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരമാണ് അധികൃതർ ഇപ്പോൾ പുറത്തുവിട്ടത്. കണ്ണൂര്‍ പാനൂർ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. നിലവിൽ സൗദിയിൽ 184 ഇന്ത്യാക്കാർക്കാണ് കോവിഡ് ബാധിച്ചത്
സൗദിയിൽ 762പേർക്ക് കൂടി കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ രാജ്യത്തെ അകെ രോഗികളുടെ എണ്ണം 7142ലെത്തി. ഇതിൽ 6006 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു 59പേർ സുഖം പ്രാപിച്ചതോടെ, ആകെ രോഗം ഭേദമായവരുടെ എണ്ണം 1049. നാല് പേർ കൂടി മരണപെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി. സ്വദേശികളും വിദേശികളുമായി നാലുപേരാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. ജിദ്ദയില്‍ രണ്ടും മക്കയിലും തബൂക്കിലും ഒരാൾ വീതമാണ് മരിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് മക്കയിലാണ്,325പേർക്ക് രോഗം ബാധിച്ചു.
Post Your Comments