ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുബൈയിലെ ധാരാവിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 100 കടന്നു,, 15 പേര്‍ക്കുകൂടി വെള്ളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്,, ധാരാവിയില്‍ നിലവില്‍ 101 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞു.
എന്നാൽ അതിനിടെ, കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന 62 വയസുള്ള ധാരാവി സ്വദേശി വെള്ളിയാഴ്ച മരിച്ചു,, ഇതോടെ ധാരാവിയില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെയെണ്ണം പത്തായി.
നിലവിൽ രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര,, 3236 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്,, 34 പേര്‍ക്ക് വെള്ളിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചു.
Post Your Comments