ബെയ്ജിങ് : ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു വീണ കോവിഡിന്റെ ആദ്യ ഇര വൃദ്ധദമ്പതികള്‍ . പുതിയ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത് ആരാണെന്നും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ചൈന. ഒരു വനിതാ ഡോക്ടറാണ് ഈ മാരകവൈറസിനെ കണ്ടെത്തിയതെന്നാണ് ചൈനയില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. ആശുപത്രിയിലെത്തിയ വൃദ്ധദമ്പതിമാരുടെ സിടി സ്‌കാന്‍ പരിശോധിച്ച ഷാങ് ജിക്സിയാന്‍ എന്ന വനിതാ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയതെന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : കോവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന; തിരുത്തിയതിന് ശേഷം വുഹാനിലെ മരണ സംഖ്യയിൽ വൻ വർദ്ധനവ്
ഡിസംബര്‍ 25ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയില്‍ എത്തിയ വൃദ്ധദമ്പതിമാര്‍ക്കാണ് ആദ്യമായി രോഗബാധ കണ്ടെത്തിയതെന്നാണ് ഇതോടെ വെളിപ്പെട്ടിരിക്കുന്നത്. ചൈനയില്‍നിന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതും ആദ്യമായാണ്. ഒരു സാധാരണ കേസായി ഷാങ് എന്ന മുതിര്‍ന്ന വനിതാ ഡോക്ടര്‍ക്കു മുന്നിലെത്തിയ സംഭവമാണ് പിന്നീട് ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ കോവിഡ് 19 മഹാമാരിയായി പടര്‍ന്നുപിടിച്ചത്.
കൊറോണ ബാധ ആദ്യമുണ്ടായത് ആര്‍ക്കാണ് എന്ന് അറിയാന്‍ ശാസ്ത്രലോകവും ഏറെ താല്‍പര്യത്തോടെയാണു കാത്തിരിക്കുന്നത്. ആദ്യത്തെ ആളെ കണ്ടെത്തിയാല്‍ എങ്ങിനെയാണ് ഇയാള്‍ക്കു രോഗം പകര്‍ന്നതെന്ന് അറിയാന്‍ കഴിയും. വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലെത്തി പിന്നീട് മറ്റുള്ളവരിലേക്കു വ്യാപിക്കുകയായിരുന്നുവെന്ന നിഗമനം ശരിയാണോ എന്നു കൃത്യമായി തിരിച്ചറിയാനും ഇതു സഹായിക്കും.
ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന്‍ ആദ്യ കൊറോണ വൈറസ് കേസ് കണ്ടെത്തിയതിനെ കുറിച്ചു വിവരിക്കുന്നതിങ്ങനെ:
ഡിസംബര്‍ 26ന് എത്തിയ രോഗികള്‍ക്ക് സാധാരണ പനിയുടെയോ ന്യുമോണിയയുടെ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രകടമായിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇവരുടെ സിടി സ്‌കാന്‍ ലഭിച്ചപ്പോള്‍ പതിവു രോഗങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയോടു പറഞ്ഞു.
2003ല്‍ സാര്‍സ് രോഗബാധയുടെ സമയത്ത് വുഹാനില്‍ സംശയമുള്ള രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഷാങ്ങിന് ഒരു പകര്‍ച്ചവ്യാധിയുടെ ലക്ഷണങ്ങളാണ് സിടി സ്‌കാനില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. വൃദ്ധ ദമ്പതിമാരുടെ സിടി സ്‌കാന്‍ പരിശോധിച്ചതിനു പിന്നാലെ ഡോക്ടര്‍ ഇവരുടെ മകന്റെ സിടി സ്‌കാന്‍ കൂടി എടുക്കാന്‍ നിര്‍ദേശിച്ചു. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകന്‍ ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാള്‍ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാല്‍ ഇയാളെ നിര്‍ബന്ധിച്ച് സ്‌കാന്‍ ചെയ്തതോടെ രണ്ടാമത്തെ തെളിവും ഡോക്ടര്‍ക്കു മുന്നിലെത്തി.
Post Your Comments