Latest NewsNattuvarthaNewsIndia

കൊറോണ ജനിച്ചത് തമിഴ്നാട്ടിലല്ല, വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി മാത്രം എത്തിയതാണത്, അതിനാൽ ദരിദ്രരുമായി സംസാരിക്കാൻ ഭയമില്ല; തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ; വിദേശയാത്ര നടത്തിയ സമ്പന്നർ തമിഴ്നാട്ടിൽ എത്തിച്ചതാണ് ഇന്നീ കാണുന്ന കൊറോണയെന്ന് തുറന്നടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ നടത്തിയ പത്രസമ്മേളനത്തിനിടയിലായിരുന്നു അഭിപ്രായ പ്രകടനം നടത്തിയത്, കൊറോണ വരാൻ കാരണം ‘വിദേശത്തുപോയിവന്ന സമ്പന്നരാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. ഈ വൈറസ് വന്നത് വിദേശ രാജ്യത്ത് നിന്നല്ലേ, ശരിയല്ലേ? നിങ്ങള്‍ക്ക് ദരിദ്രരുമായി സ്വതന്ത്രമായി സംസാരിക്കാം. എന്നാല്‍ സമ്പന്നരോട് സംസാരിക്കാന്‍ ഭയമാണ്. ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടില്‍ അല്ല.’ എന്നായിരുന്നു പളനിസ്വാമിയുടെ വാക്കുകൾ.

എന്നാൽ എടപ്പാടിയുടെ വാക്കുകളെ ‘ക്ലാസിക് മിസ്ഫയറിങ്’ എന്നാണ് ഡിഎംകെ വിളിച്ചത്, ഒട്ടേറെ പുരോ​ഗമിച്ച ഇക്കാലത്ത് ‘ഇക്കാലത്ത് സമ്പന്നര്‍ മാത്രമാണ് വിദേശയാത്ര നടത്തുന്നത് എന്നത് തെറ്റിദ്ധാരണയാണ്.’ ഡിഎംകെ വക്താവ് മനു സുന്ദരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button