![](/wp-content/uploads/2020/04/vaalayaar.jpg)
വാളയാർ; ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും.
കോഴിക്കോട് രാമനാട്ടുകരയാൽ നിന്നും കേരള പോലീസ് അനുവദിച്ച രേഖയുമായി തമിഴ്നാട്ടിലെ സേലത്തേക്ക് യാത്ര ചെയ്തവർക്കാണ് ദുരനുഭവം ഉണ്ടായത്, തിരിച്ച തമിഴ്‌നാട് കള്ളക്കുറിശ്ശിയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ജോലിക്കായി രാമനാട്ടുകരയിലെത്തിയ ലക്ഷ്മി (65), മക്കളായ മഞ്ജുള (35), അല്ലിമുത്ത് (28), പാണ്ഡ്യരംഗൻ മരുമകൻ ശരവണൻ (43) എന്നിവരെയാണ് തടഞ്ഞത്. തമിഴ്‌നാട്ടിൽക്കഴിയുന്ന ലക്ഷ്മിയുടെ ഭർത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു , യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്ക്കാര ചടങ്ങുകൾ വീഡിയോ കോളിൽ കാണേണ്ടിവരികയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ മുതൽ രാത്രിവരെ വാളയാറിൽ കഴിയേണ്ടിവന്ന ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു, ഒടുവിൽ ഏറെ വൈകി രാത്രി സോലത്തേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിക്കുകയായിരുന്നുവെന്നും കുടുംബാഗങ്ങൾ വെളിപ്പെടുത്തി.
Post Your Comments