കോഴിക്കോട്: എംഎൽഎ കെ.എം.ഷാജി വിവാദമുണ്ടാക്കിയതു വിജിലന്‍സ് നടപടി മുന്നില്‍ക്കണ്ടാണെന്ന് പരാതിക്കാരനും സിപിഎം നേതാവുമായ പദ്മനാഭന്‍. മുഖ്യമന്ത്രിയുമായുള്ള ഏറ്റുമുട്ടിലിനു പ്രതികാരമായി കെസെടുത്തുവെന്നു വരുത്തി തീർക്കാൻ ഷാജിയുടെ ഭാഗത്തുനിന്നു ബോധപൂർവ്വം ശ്രമമുണ്ടായതായി സംശയിക്കുന്നുവെന്നും ലീഗ് യോഗങ്ങളില്‍ ഷാജിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികളുടെ പകര്‍പ്പുണ്ടെന്നും പദ്മനാഭന്‍ അവകാശപ്പെട്ടു.
ഷാജി പണം വാങ്ങിയെന്ന് സ്‌കൂൾ മാനേജർ തന്നെ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. തന്നെ സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് പാര്‍ട്ടി സംഘടനയില്‍നിന്നു പുറത്താക്കിയെന്നും പദ്മനാഭന്‍ വ്യക്തമാക്കി. 2017ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ മനേജ്മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് കെ.എം.ഷാജിക്കെതിരെ അന്വേഷണം നടക്കുന്നത്. അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
Post Your Comments