ബംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ എച്ച്.ഡി.കുമാരസ്വാമിക്ക് വീണ്ടും തിരിച്ചടി. ആന ചിഹ്ന പാർട്ടിയായ ബിഎസ്പിയുടെ എം എല്‍ എക്ക് വിശ്വാസ വോട്ടിൽ പങ്കെടുക്കരുതെന്ന് പാര്‍ട്ടി അദ്ധ്യക്ഷ മായവതി നിര്‍ദ്ദേശം നൽകി. നിലവില്‍ സഖ്യ സര്‍ക്കാരിന് ബിഎസ്പിയുടെ പിന്തുണയുണ്ട്.
നാളെ സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് മായാവതിയുടെ നിർദ്ദേശം. ബിഎസ്പി എംഎല്‍എ എന്‍.മഹേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം താന്‍ സ്വന്തം മണ്ഡലത്തിലായിരിക്കുമെന്ന് മഹേഷ് വ്യക്തമാക്കി. ചാംരാജ് നഗര്‍ ജില്ലയിലെ കൊല്ലിഗല്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് മഹേഷ്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടന്ന നിയമസഭ സമ്മേളനത്തില്‍ നിന്ന് മഹേഷ് ഉള്‍പ്പെടെ 20 എംഎല്‍എമാരാണ് വിട്ടു നിന്നത്. 15 വിമതര്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരുമാണ് സമ്മേളനത്തില്‍ നിന്നും വിട്ടു നിന്ന മറ്റ് അംഗങ്ങള്‍.
Post Your Comments