തിരുവനന്തപുരം; കോവിഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്ന ഈ സമയത്ത് കെ എം ഷാജി എം എല്‍ എ യുടെ പ്രതികരണം രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ലെന്ന് വ്യക്തമാക്കി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.
ഇക്കാര്യത്തിൽ ജനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കൈവശമായിരിക്കും.ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നതായും കൂടാതെ ഇപ്പോൾ പ്രതിപക്ഷ നേതാവും യു ഡി എഫ് നേതാക്കളും വിവാദം ഉയര്‍ത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും കോടിയേരി പറഞ്ഞു.
കൊവിഡ് പോലൊരു മഹാമാരിയുടെ മുന്നിൽ കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ,ഈ കാര്യത്തില്‍ കൈക്കോണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനതയുടേയും ലോകത്തിന്റെയും പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്നു , സർക്കാരിന്റെ മുൻകരുതലിലൂടെയാണിത് സാധ്യമായതെന്നും കോടിയേരി വ്യക്തമാക്കി.
എല്ലാത്തിലുമുപരി കേരളത്തിലെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിലൂടെ വ്യക്തമാകുന്നത്, കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയെപോലുള്ളവര്‍ ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments