തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കുള്ള യാത്രയിൽ. എ.കെ.ജി. സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍ നിന്ന് കോടിയേരിയെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലാകും ചെന്നൈയിലേക്ക് കൊണ്ടുപോവുക.
ചികിത്സയ്ക്ക് പോകുന്നതിന് മുന്നോടിയായി കൊച്ചുമക്കളോടൊത്തുള്ള കോടിയേരിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാഷ്ട്രീയം മറന്ന് ടി സിദ്ദീഖും അബ്ദുറബ്ബും ഈ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കോടിയേരിക്കായി ആശംസ നേരുകയാണ് എല്ലാവരും.
പാര്‍ട്ടി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാൽ, സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു. കോടിയേരിക്ക് പകരം എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്നത്.
കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ ഞായറാഴ്ച കോടിയേരിയെ വീട്ടിലെത്തി കണ്ടിരുന്നു. മികച്ച സഖാവാണ് കോടിയേരി ബാലകൃഷ്ണനെന്നും, തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യം നോക്കാതെ സജീവമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Post Your Comments