Latest NewsNewsIndia

ഇന്ത്യ മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നത് തീവ്രവാദം; ഇന്ത്യന്‍ കരസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യ അയല്‍രാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നത് തീവ്രവാദമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി എം.എം നരവാനെ. ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ് വൈറസ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ അവരുടെ അയല്‍രാജ്യമായ ഇന്ത്യയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പാകിസ്ഥാന്റെ ഭാഗത്ത്​ നിന്നും നിരവധി തവണ​ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായും എം.എം നരവാനെ ചൂണ്ടിക്കാട്ടി.

Read also: കേരളത്തില്‍ മറ്റൊരു അമിത് ഷാ വേണ്ട; സു​രേ​ന്ദ്ര​ന് തെ​റ്റി​യി​ട്ടി​ല്ല; വിമർശനവുമായി ഷാഫി പറമ്പിൽ

ഏപ്രില്‍ അഞ്ചിന്​ ജമ്മു കാശ്മീരിലെ ഖേരന്‍ സെക്​ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച്​ തീവ്രവാദികളെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച്​ സൈനികര്‍ക്കും ജീവന്‍ നഷ്​ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ആയുധശേഖരവും ലോഞ്ച് പാഡും തകര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button