KeralaNattuvarthaLatest NewsNews

ചാരായ വേട്ടക്കിറങ്ങിയ കുടുംബശ്രീ പ്രവര്‍ത്തകർ പിടിച്ചെടുത്തത് നൂറ് ലിറ്റര്‍ വാഷ്; കയ്യടിച്ച് ജനങ്ങൾ

റബ്ബര്‍ തോട്ടത്തിലെ കുഴിയിലെ രഹസ്യമായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർ വാഷ് ഇത്തരത്തിൽ കണ്ടെത്തി

കോഴിക്കോട്; മുക്കത്ത് കള്ളവാറ്റ് കയ്യോടെ പൊക്കാൻ കുടുംബശ്രീ പ്രവർത്തകരും, ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീട്ടമ്മമാര്‍ നടത്തിയ പരിശോധനകളില്‍ നൂറ് ലിറ്റര്‍ വാഷ് കണ്ടെടുക്കുകയും ചെയ്തു.

കോഴിക്കോട് കാരശേരി എള്ളങ്ങല്‍ കോളനിയിലും പരസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ് കുടുംബശ്രീ പ്രവർത്തകർ കള്ളവാറ്റ് കണ്ടുപിടിക്കാൻ ഇറങ്ങിയത്.

പരാതികൾ രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വ്യാജ വാറ്റ് കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു ഇവര്‍. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീയിലെ വീട്ടമ്മമാരാണ് ചാരായ വേട്ടക്കിറങ്ങിയത്. റബ്ബര്‍ തോട്ടത്തിലെ കുഴിയിലെ രഹസ്യമായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർ വാഷ് ഇത്തരത്തിൽ കണ്ടെത്തി പോലീസിനെ അറിയിക്കുകയും പോലീസെത്തി വാഷ് നശിപ്പിക്കുകയുമായിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് വ്യാജവാറ്റ് രൂക്ഷമാ. സാഹചര്യത്തിൽ റെയ്ഡ് ഇനിയും തുടരുമെന്ന് കുടുംബശ്രീ പ്രവർത്തകർ വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുടെ പിന്തുണയും ഇവർക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button