ലക്നൗ : മൊറാദാബാദില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യപ്രവര്‍കരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് യോഗി സര്‍ക്കാര്‍. പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ 17 പ്രതികള്‍ക്കെതിരെയും നിലവില്‍ പകര്‍ച്ചവ്യാധി നിയമ പ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ പ്രതികളുടേത് ഗുരുതര കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പ്രതികളില്‍ നിന്നും ഈടാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും നേരിടുന്നത്.
ഡൽഹിയിലെ ഹോട്ട് സ്പോട്ടുകളിൽ ഷഹീൻ ബാഗും
ഈ സാഹചര്യത്തില്‍ ഇവരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.ബുധനാഴ്ചയാണ് മൊറാദാബാദില്‍ ഒരു സംഘം ആളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ഇവര്‍ വന്ന ആംബുലന്‍സും ആക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുമുണ്ട്.
Post Your Comments